Business
കൊച്ചി: കേരളത്തിലെ സൗരോര്ജ രംഗത്ത് 14 വര്ഷത്തെ പരിചയസമ്പത്തുമായി കുതിക്കുന്ന മൂപ്പന്സ് സോളാറിന്റെ ബ്രാന്ഡ് അംബാസഡറായി നടനും സംവിധായകനുമായ അനൂപ് മേനോനെ നിയമിച്ചു.
വളര്ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വിപുലവും അത്യാധുനികവുമായ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഉടന് നടത്തുമെന്നും അധികൃതര് അറിയിച്ചു.
പ്രശസ്ത സംവിധായകന് ശങ്കര് രാമകൃഷ്ണന് സംവിധാനം ചെയ്ത് അനൂപ് മേനോന്, ബാലതാരം ദേവനന്ദ എന്നിവര് അഭിനയിക്കുന്ന പുതിയ പരസ്യചിത്രത്തിന്റെ ലോഞ്ചും നടന്നു.
Business
ന്യു ഡൽഹി : രാജ്യത്തെ പ്രമുഖ സ്റ്റെയിൻലെസ് സ്റ്റീൽ നിർമാതാക്കളായ ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡ് ബോളിവുഡ് താരം രൺവീർ സിംഗിനെ കമ്പനിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.
കമ്പനിയുടെ ബ്രാൻഡ് സാന്നിധ്യവും ഉപഭോക്താക്കളുമായുള്ള ബന്ധവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.
രൺവീർ സിംഗിന്റെ ഊർജസ്വലമായ വ്യക്തിത്വവും ജനപ്രീതിയും ജിൻഡാൽ സ്റ്റെയിൻലെസിന്റെ നൂതന ആശയങ്ങൾക്കും ഈടിനും മുതൽക്കൂട്ടാകുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ അഭ്യുദയ് ജിൻഡാൽ പറഞ്ഞു.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പോലെയുള്ള അടിസ്ഥാന സൗകര്യ വികസനം മുതൽ ബ്രഹ്മോസ് മിസൈൽ, ചന്ദ്രയാൻ-3 തുടങ്ങിയ പ്രതിരോധ ബഹിരാകാശ പദ്ധതികളിൽ വരെ സ്റ്റെയിൻലെസ് സ്റ്റീലിന്റെ പങ്കാളിത്തം വലുതാണെന്നും, ഈ സഹകരണത്തിലൂടെ അത്തരം നേട്ടങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത് എന്നും അദേഹം കൂട്ടിചേർത്തു.
2025 സാമ്പത്തിക വർഷത്തിൽ 40,182 കോടി രൂപ വിറ്റുവരവ് രേഖപ്പെടുത്തിയ ജിൻഡാൽ സ്റ്റെയിൻലെസ്, 2027 സാമ്പത്തിക വർഷത്തോടെ ഉത്പാദന ശേഷി 4.2 ദശലക്ഷം ടണ്ണായി ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്. നിലവിൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളായ സ്പെയിൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും 16 നിർമാണ പ്രോസസിംഗ് യൂണിറ്റുകൾ കമ്പനിക്കുണ്ട്. 12 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപുലമായ ശൃംഖലയുള്ള ജിൻഡാൽ സ്റ്റെയിൻലെസ്, രൺവീർ സിംഗുമായുള്ള ഈ പങ്കാളിത്തത്തിലൂടെ തങ്ങളുടെ വിപണി സാന്നിധ്യം രാജ്യത്തുടനീളം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിടുന്നു.
Business
തൃശൂർ: പ്രമുഖ ധനകാര്യസ്ഥാപനമായ ധനലക്ഷ്മി ഗ്രൂപ്പ് ബ്രാൻഡ് മൂല്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.
യുവരാജ് ആദ്യമായാണ് ഒരു നോണ് ബാങ്കിംഗ് ഫിനാൻഷ്യൽ കന്പനിയുടെ ബ്രാൻഡ് അംബാസഡറാകുന്നത്. അദ്ദേഹത്തിന്റെ കരുത്തുറ്റ വ്യക്തിത്വത്തിലൂടെ ദേശീയതലത്തിൽ പുതിയ നിക്ഷേപകരെ ആകർഷിക്കാനാണു ലക്ഷ്യമിടുന്നത്.
മേയ് എട്ടിന് യുവരാജ് സിംഗ് തൃശൂർ മരത്താക്കരയിലെ കോർപറേറ്റ് ഓഫീസ് സന്ദർശിക്കും.
യുവരാജിന്റെ ആത്മവിശ്വാസവും പോരാട്ടവീര്യവും ധനലക്ഷ്മി ഗ്രൂപ്പിന്റെ പ്രവർത്തനശൈലിയുമായി ചേർന്നുനിൽക്കുന്നതാണെന്ന് സിഎംഡി ഡോ. വിബിൻദാസ് കടങ്ങോട്ട് അഭിപ്രായപ്പെട്ടു.
Business
തിരുവനന്തപുരം: നാഷണല് പെയ്ന്റ് കോര്പറേഷന് ഓഫ് ഇന്ത്യ ഭീം സര്വീസസ് ലിമിറ്റഡ് (എന്ബിഎസ്എല്) ഇന്ത്യന് ക്രിക്കറ്റ് ടീം മുന് ക്യാപ്റ്റന് മഹേന്ദ്ര സിംഗ് ധോണിയെ ഭീം പേയ്മെന്റ്സ് ആപ്പിന്റെ ബ്രാന്ഡ് അംബാസഡറായി പ്രഖ്യാപിച്ചു.
വിശ്വാസം, സ്ഥിരത, ആശ്രയത്വം എന്നീ മൂല്യങ്ങളില് അധിഷ്ഠിതമായ ഈ പങ്കാളിത്തം ഭീമിന്റെ വളര്ച്ചയെ സഹായിക്കുമെന്നു എന്ബിഎസ്എല് അറിയിച്ചു.
ഡിജിറ്റല് പേയ്മെന്റുകള് എളുപ്പമാക്കാനുള്ള ഭീമിന്റെ ശ്രമങ്ങളുടെ ഭാഗമാകുന്നതില് സന്തോഷമുണ്ടെന്ന് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.
Business
കോയന്പത്തൂർ: ഇലക്ട്രിക് ബ്രാൻഡായ ലൂക്കർ പുതുതായി വിപണിയിലിറക്കുന്ന കേബിൾസിന്റെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രനടനും നൃത്തസംവിധായകനുമായ പ്രഭുദേവ നിയമിതനായി. ലൂക്കറിന്റെ കോയമ്പത്തൂരിലെ അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഫാക്ടറി സമുച്ചയത്തിൽ ഒരുലക്ഷം ചതുരശ്ര അടിയിൽ 160 കോടി രൂപ മുതൽമുടക്കിലാണ് എഐ സാങ്കേതികവിദ്യയുടെ പിൻബലത്തോടെയുള്ള വയർനിർമാണ ഫാക്ടറി ആരംഭിച്ചത്.
മികച്ച ഗുണനിലവാരവും കാര്യക്ഷമതയും ലൂക്കർ വയറുകൾ ഉറപ്പു നൽകുന്നു. ഫയർ സീറോ, ഇക്കോ ഗ്രീൻ എന്നീ രണ്ടു മോഡൽ വയറുകളാണ് ഇപ്പോൾ വിപണിയിൽ ഇറക്കുന്നത്. ആരംഭകാലം മുതൽ കമ്പനി പിന്തുടരുന്ന പ്രകൃതിയോടിണങ്ങിയ, പ്രകൃതിക്കു ദോഷംവരുത്താത്ത ഉത്പന്നങ്ങൾ നിർമിക്കുകയെന്ന നയത്തിൽ ഊന്നിയാണു വയറുകളും നിർമിക്കുന്നത്.
എല്ലാ ആവശ്യങ്ങൾക്കുമുള്ള വിവിധ നിറത്തിലും ഗേജിലുമുള്ള വയറുകൾ കന്പനി നിർമിക്കുന്നുണ്ട്. ഇപ്പോൾ വിപണിയിലുള്ള വയറുകളിൽ ഏറ്റവും ഫ്ലെക്സിബിലിറ്റി ഉള്ളതാണ് ലൂക്കർ വയറുകളെന്നും ശുദ്ധമായ ചെമ്പു മാത്രം ഉപയോഗിച്ച് നിർമിക്കുന്നതിനാൽ കേബിളുകൾ ചൂടാകാനുള്ള സാധ്യതയും കുറവാണെന്നും അധികൃതർ അറിയിച്ചു.